യേശുവേ നിൻ സന്നിധാനത്തിൽ

യേശുവേ നിൻ സന്നിധാനത്തിൽ
സാധു ഞാൻ വരുന്നു മോദമായ്
ആയതിൻ മഹത്വമുന്നതം
ആയിരം ദിനങ്ങളെക്കാളും.

നന്ദിയാൽ നിൻപാദപീഠത്തിൽ
വന്നിതാ സ്തുതിച്ചിടുന്നു ഞാൻ
നിൻ മഹാ സ്നേഹമല്ലയോ
എന്നുടെ ഗാനമെന്നുമേ

2. ഏറിടും എൻ ഭാരമാകെയും
മാറിടും നിൻ സന്നിധാനത്തിൽ
വേറിടം ഞാൻ കാണുന്നേയില്ലീ
പാരിതിൽ ഒന്നാശ്വസിക്കുവാൻ..

3തേടുകിൽ നിൻ പ്രീതിവാത്സല്യം
ഏഴയിൽ ചൊരിഞ്ഞിടുന്നതിൻ
കാരണം ഗ്രഹിച്ചിടുവതി-
ന്നാവതല്ലെനിക്കൊരിക്കലും..

4.കൂരിരുളിൻ താഴ്‌വരയതിൽ
കൂടി ഞാൻ നടന്നിടുമ്പോഴും
കൂടെ നീയെൻ കൂട്ടിനുള്ളതാൽ
ഭീതിയില്ലെനിക്കൊരൽപ്പവും..

5. വന്നിടുന്നതെന്തു തന്നെയും
തന്നിടുന്ന താണെനിക്കു നീ
നന്മയാൽ നിറഞ്ഞിടുന്നതി-
ന്നുള്ളതെന്നറിഞ്ഞിടുന്നു ഞാൻ..

6.വാടി ഞാൻ തളർന്നിരിക്കിലും
നീ തരും ബലം ധരിച്ചു ഞാൻ
നേടിടും അനുഗ്രഹങ്ങളാൽ
പാടിടും നിൻ കീർത്തനങ്ങളെ..

Banner- @God Loves You
Lyrics-A K Varghese.
Music-Moncy Thomas Karakkal.
VOX-Julia Sunny.
Chorus-Janet Sunny.
Orchestration-Anish Raju.
Audio & Video-Pattupetty Chengannur.
Mixing & Mastering-Suresh Valiaveedan.
Recording-Alen Chengannur.
Special Thanks-Roy John Chirackal & Abhilash P Paul.
Camera-Joseph Mezhuveli.
Editing-Biju Ratnam.