യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ
യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം
ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾകളെ ഞാൻ തെല്ലും ഭയപ്പെട്ടില്ല
ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളികേട്ടു പിൻ വരുവാൻ …. യാഹേ…
അലറുന്നീയാഴിയിൽ അലയതിഘോരം
തോന്നുന്നു ഭീതിയെൻ ഹൃദിപാരം
പാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേ
ഏന്തുക ത്യക്കരമതിനാൽ …. യാഹേ
എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീപ്പോർക്കളത്തിൽ
കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീരപുമാൻകളിൽ വീണവരിൽ …. യാഹേ
ഈയിഹ ശക്തികളഖിലവും ഭക്തനു
വിപരീതം നീ അറിയുന്നേ
താങ്ങുക കരത്തിൽ കാക്കുക ബലത്തിൽ
സ്വർഗ്ഗസീയോൻ പുരി വരെയും …. യാഹേ
പോർക്കളം മുമ്പിൽ പിന്മാറുകയോ പടി-
വാതിലിലിനി ഞാൻ തളരുകയോ
ഒന്നു ഞാൻ ചെയ്യുന്നു മുമ്പിലേക്കോടുന്നു
വിരുതൊന്നു താനെൻ ലക്ഷ്യം …. യാഹേ
അർപ്പണം ചെയ്യുന്നാത്മനിയോഗാൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നുമതിയെനിക്കുലകിൽ …. യാഹേ