മഹാപ്രതിഫലം ഉള്ള നമ്മുടെ ധൈര്യം തള്ളിക്കളയരുതേ
അസ്സെംബ്ലിസ് ഓഫ് ഗോഡ് കുളത്തുപ്പുഴ സഭയുടെ അറുപതാമത് വാർഷിക കൺവെൻഷൻ അനുഗ്രഹിക്കപ്പെട്ട നിലയിൽ നടന്നു. അനുഗ്രഹീത ദൈവദാസന്മാരുടെ സാന്നിദ്ധ്യം ഈ കൺവെൻഷന്റെ പ്രത്യേകത ആയിരുന്നു. മുൻപ് ഇവിടെ ശുശ്രുഷിച്ച ദൈവദാസന്മാരെ ആദരിക്കുകയും ഭവനം ഇല്ലാതിരുന്ന ഒരു സഹോദരിക്ക് ഭവനം നൽകുകയും ചെയ്ത കുളത്തുപ്പുഴ ഏ ജി സഭയ്ക്ക് അഭിനന്ദനം. സിൽവർ, പ്ലാറ്റിനം ജൂബിലി ഒക്കെ ആഘോഷിക്കുന്ന നമ്മുടെ മറ്റ് സഭകൾക്ക് ഇതൊരു പ്രചോദനം ആകും.
ഒന്നാം ദിനത്തിൽ പാസ്റ്റർ ഷാജി യോഹന്നാൻ “മഹാപ്രതിഫലം ഉള്ള നമ്മുടെ ധൈര്യം തള്ളിക്കളയരുതേ” എന്ന സന്ദേശം നൽകി. ആ സന്ദേശം ഇവിടെ ശ്രവിക്കാം.
