ദൈവം ചെയ്ത നന്മകൾക്കെല്ലാം

ദൈവം ചെയ്ത നന്മകൾക്കെല്ലാം
നന്ദി പറഞ്ഞിടുവാൻ
നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ

ജീവിതപാതയിൽ കാലുകൾ
ഏറെ കുഴഞ്ഞു വീഴാതെ
താങ്ങി നടത്തിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

പാപിയാം എന്നെ നേടുവതേശു
കാൽവരിയിൽ തന്നെ
ജീവൻ നല്കിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

കാരിരുമ്പാണികൾ തറയപെട്ടതു
എൻ പേർക്കായല്ലോ
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

മുൾമുടി ചൂടി തൂങ്ങപെട്ടതു
എൻ പേർക്കാണല്ലോ
ഓരോ ദിനമതു ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ