ആനന്ദം ആനന്ദം എന്തോരാനന്ദം വര്‍ണ്ണിപ്പാനാവില്ലേ

ആനന്ദം ആനന്ദം എന്തോരാനന്ദം
വർണ്ണിപ്പാനാവില്ലേ
രാജാധി രാജനെൻ പാപത്തെയെല്ലാം
ക്ഷമിച്ചതിനാലെ(2)

പാടീടാം സാനന്ദം കർത്താധി കർത്തനെ
താണു വണങ്ങീടാം
മോടിവെടിഞ്ഞെന്നെ തേടി വന്നോനാം
നാഥനെ പുകഴ്ത്തിടാം;-

പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ
എല്ലാം പരിഹരിച്ചേശു
പാരിതിലെന്നെ പാലിക്കും പരൻ
പരമാനന്ദത്താൽ;-

ലോകത്തിൻ ധനമോ ജീവിത സുഖമോ
ആനന്ദമേകില്ലേ
ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ
ആനന്ദമേകിടുന്നേ;-

കാന്തനവൻ തന്‍റെ ആഗമനമോർത്തു
കാലം കഴിച്ചിടുന്നേ
കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ
ഉള്ളം കൊതിച്ചീടുന്നേ;

Anandham anandham enthoranandham varnippanaville (2)
Raajadhi raajanen paapathe ellam kshamichathinalee

Paadidam saanandham Karthadhi karthane
Thaanu vanangeedam
Modi vedinjenne thedi vannonam
Naadhane pukazhtheedam

Paapangal saapangal kopangal ellam Pariharicheshu
Paarithil enne paalikkum paran Paramaanandathal

Lokathin dhanamo jeevitha sughamo Aanandamekille
Devadhi devan than saanidhyam ennil Aanandamekidunne

Kaanthanavan thante aagamanam orthu Kaalam kazhicheedunne
Kaanthane kaanuvan priyane muthuvan Ullam kothicheedunne