Pastor PM Philip

പി ­എം ഫിലിപ്പ് 1915 ഒക്ടോബർ 26 ന് പി ­റ്റി മാത്യു­വി­ന്റെയും (പൊ­ടി­മ­ല ­മ­ത്താ­യി­ച്ചന്‍) മറി­യാമ്മ മാത്യു­വി­ന്റെയും മക­നാ­യി­ട്ടാണ് ജനി­ച്ച­ത്. ടൈഫോ­യിഡു ബാധിച്ച് മരി­ക്കാ­റായി കിടന്ന ഫിലി­പ്പിനെ പിതാവും തങ്കയ്യാ അതി­ശ­യവും ചേര്‍ന്ന് എണ്ണ­പൂശി പ്രാര്‍ത്ഥിച്ചു പിന്നീട് കിണ­റ്റു­ക­ര­യില്‍ കൊണ്ടു­പോയി പച്ച­വെ­ള്ള­ത്തില്‍ കുളി­പ്പിച്ചു. മരിച്ചു പോകു­മെന്ന് നാട്ടു­കാര്‍ വിധി­യെ­ഴു­തിയ കുട്ടി പിറ്റെ ആഴ്ച മുതല്‍ കര്‍ത്താ­വിനെ ശുശ്രൂ­ഷിച്ചു തുട­ങ്ങി. പതിനാലാം വയ­സ്സില്‍ സുവി­ശേഷവേല­യ്ക്കായി പ്രതി­ഷ്ഠി­ച്ചു. എ ­ആര്‍ ­റ്റി അതി­ശ­യ­ത്തിന്റെ കീഴില്‍ ആണ് അദ്ദേഹം സ്‌നാനം ഏറ്റ­ത്. മുള­ക്കുഴ സീയോന്‍കു­ന്നിലും കുമ്പ­നാടും വച­ന­മ­ഭ്യ സിച്ചു. കോട്ടയം ജില്ല­യാ­യി­രു­ന്നു പ്രധാ­ന­മായും അദ്ദേഹത്തിന്റെ പ്രവര്‍ത്ത­ന­മേ­ഖ­ല. കേര­ള­ത്തിലെ പെന്തെക്കോസ്ത് പ്രസ്ഥാ­ന­ങ്ങ­ളില്‍ അപൂര്‍വ്വ­മായി മാത്രം ബൈബിള്‍ കോളേ­ജു­കള്‍ ഉണ്ടാ­യി­രു­ന്ന­പ്പോള്‍ 1956­-ല്‍ പാസ്റ്റര്‍ പി ­എം ഫിലിപ്പ് ആരം­ഭി­ച്ച­താണ് ഷാലോം ബൈബിള്‍ സ്‌കൂള്‍. ഐ പി സി ജന­റല്‍ സെക്ര­ട്ട­റി, കേരള കൗണ്‍സില്‍ പ്രസി­ഡന്റ്, ഐ പി സി തിയോ­ള­ജി­ക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ തുട­ങ്ങിയ സഭ­യുടെ സ്ഥാന­ങ്ങള്‍ കര്‍ത്ത­വ്യ­ബോ­ധ­ത്തോടെ നിര്‍വ­ഹി­ച്ചു. തികഞ്ഞ ലക്ഷ്യ­ബോ­ധ­ത്തോടും ആത്മ­സ­മര്‍പ്പ­ണ­ത്തോടും കൂടെ സുവി­ശേ­ഷ­ര­ണാ­ങ്ക­ണ­ത്തില്‍ അത്യ­ദ്ധ്വാനം ചെയ്ത ഈ ദൈവദാസന്‍ 2000 നവം­ബര്‍ 11 ന് നിത്യ­ത­യില്‍ ചേര്‍ക്ക­പ്പെ­ട്ടു. 2003 ഡിസം­ബര്‍ 29 ന് സഹ­ധര്‍മ്മിണി­യായ സാറാമ്മ ഫിലിപ്പും നിത്യ­ത­യില്‍ പ്രവേ­ശി­ച്ചു.

Pastor PM Philip, was born on 26 October 1915 as son of Pastor PT Mathew, Podimala and Mariamma Mathew. He was saved at the age of 12 and dedicated for full time ministry at 14. He studied the Word of God and was well known as a Gospel preacher from the age of 14. He later worked tirelessly with the native evangelists of Kottayam Pastors and children of God. For years, he served in IPC as Kottayam District Pastor, Kerala State President and General Secretary. He was the founder of Shalom Bible School.

VA Thomas - October 10, 2020

The LORD is My Shepherd

More Messages Associated With "Lord"...

Powered by Series Engine