Home Articles Malayalam Articles Old Testament Sacrifice in the Light of New Testament Sacrifice
0

Old Testament Sacrifice in the Light of New Testament Sacrifice

0
0

പഴയനിയമ യാഗങ്ങള് പുതിയനിയമ വെളിച്ചത്തില്

by തോമസ് ചെറിയാന്
അദ്ധ്യാപകന്, ന്യൂ തിയോളജിക്കല്കോളജ്, ഡെറാഡൂണ്

ആധുനിക പശ്ചാത്തലത്തില് ‘യാഗം’ എന്ന പദത്തിന് വിവിധ അര്ത്ഥതലമുണ്ട്. ആചാരപരമായി മൃഗങ്ങളെ അറുത്തു ദൈവത്തിനു സമര്പ്പിക്കുന്ന പ്രക്രിയയാണ് യാഗം എന്നതുകൊണ്ട് പഴയനിയമത്തില് വിവക്ഷിക്കുന്നത്. മൃഗങ്ങളെ കൂടാതെ എണ്ണ, വീഞ്ഞ്, ധാന്യങ്ങള് മുതലായവയും അര്പ്പിക്കപ്പെട്ടിരുന്നു. ‘വിശുദ്ധമാക്കുക’ എന്നര്ത്ഥം വരുന്ന ഒരു ലത്തീന് പദത്തില് നിന്നാണ് ‘ടമരൃശളശരല’ എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. പഴയനിയമത്തില് യാഗങ്ങളുടെ സ്വീകര്ത്താവായി യഹോവയെ ചിത്രീകരിച്ചിരിക്കുന്നു.

വിവിധ പദങ്ങളും യാഗത്തിന്റെ അര്ത്ഥവും
പഴയനിയമത്തില് വിവിധ പദങ്ങള് യാഗത്തെ സൂചിപ്പിക്കുവാന് ഉപയോഗിച്ചിട്ടുണ്ട്. യാഗം അര്പ്പിക്കുക എന്നര്ത്ഥം വരുന്ന എബ്രായ പദം രണ്ടു പദങ്ങളുടെ സംയോജനമാണ് (ഹിഖ്രിബ്), ഖൊര്ബാന്. സെബാ (ലേവ്യ. 3:1) എന്ന പദം സമാധാന യാഗവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുന്നു. അതുപോലെ ഒലാ ദഹനയാഗത്തേയും മിഞ്ചാ ഭോജനയാഗത്തേയും യഥാക്രമം സൂചിപ്പിക്കുന്നു. ഇവയെ കൂടാതെ മറ്റു മൂന്നു യാഗങ്ങളെക്കുറിച്ചും ലേവ്യ പുസ്തകത്തില് ഇദംപ്രദമായി രേഖപ്പെടുത്തിയിരിക്കുന്നു. സമാധാന യാഗം, പാപയാഗം, അകൃത്യയാഗം .

യാഗങ്ങളുടെ ഹ്രസ്വചരിത്രം
ദൈവം സ്ഥാപിച്ച ദൈവീക ഉടമ്പടി അഥവാ ദൈവീക ബന്ധവുമായി അടുത്തു നില്ക്കുന്ന ഒരു പദമാണ് യാഗം. പാപങ്ങളുടെ പ്രായശ്ചിത്തമായി യാഗാര്പ്പണം നടത്തപ്പെട്ടിരുന്നതായി ഉല്പ്പത്തി പുസ്തകത്തില് കാണുവാന് കഴിയും. ഒപ്പം ദൈവീക അനുഗ്രഹവും യാഗത്തില് അന്തര്ഭവിച്ചിരിക്കുന്നു. ആദ്യമൃഗയാഗം രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗം (ഉല്പ്പ. 4:1-5) ആണ്. ജലപ്രളയത്തിനുശേഷം നോഹ ദൈവത്തിനു ദഹനയാഗം അര്പ്പിച്ചു (ഉല്പ്പ. 8:20). ദൈവം മൃഗങ്ങളെ ഭക്ഷണമായി നല്കി (ഉല്പ്പ. 9:1-7). രക്തപാനവും മനുഷ്യന്റെ രക്തച്ചൊരിച്ചിലും മോശൈക ന്യായപ്രമാണത്തില് വിലക്കപ്പെട്ടിരിക്കുന്നു (ലേവ്യ. 3:17). തന്റെ മകനെ യാഗമായി അര്പ്പിക്കുവാന് ദൈവം അബ്രാഹാമിനോടു ആവശ്യപ്പെടുന്നു (ഉല്പ്പ. 22:28). സമാഗമന കൂടാരത്തിന്റെ സ്ഥാപനത്തിനുശേഷം മൃഗയാഗവും ഭോജനയാഗവും യാഗപീഠത്തില് അര്പ്പിക്കപ്പെട്ടു. ചില സന്ദര്ഭങ്ങളില് ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന തിന്റെ ഭാഗമായി യാഗപീഠങ്ങള് നിര്മ്മിച്ച് യാഗം കഴിക്കുന്നതായി കാണുവാന് കഴിയും (ഗിദയോന്-ന്യായാ 6:24-27; ബന്യാമിന്യര് – ന്യായാ 21:4; ശമുവേല് – 1 ശമു 7:8-ദാവീദ്-2 ശമു 24:25; ഏലിയാവ് – 1 രാജാ 18).

യാഗങ്ങളുടെ പശ്ചാത്തലം
പഴയനിയമ യാഗങ്ങള് വിവിധ സന്ദര്ഭങ്ങളില് നടത്തപ്പെട്ടിരുന്നു. ചില യാഗങ്ങള് എല്ലാ ദിവസവും രാവിലെയും വൈകിട്ടും അര്പ്പിച്ചിരുന്നു (പുറ. 29:38-42; സംഖ്യ 28:3; 2 ദിന 2:4), എന്നാല് മറ്റു ചിലത് ശബത്തിലും (സംഖ്യ 28:9-10), മാസാരംഭത്തിലും (സംഖ്യ 28:11), പെസഹാ, കാഹളപ്പെരുന്നാളുകളിലും (സംഖ്യ 28:16,17), പൗര്ണ്ണാമാസിയിലും ആണ് (സംഖ്യ 29:6) നടത്തപ്പെട്ടിരുന്നത്.

യാഗങ്ങള് പുതിയനിയമത്തില്
ക്രിസ്തീയ സേവനം പൊതുവേ ക്രിസ്തീയ സഭയിലും സമൂഹത്തിലും യാഗത്തോട് സദൃശീകരിച്ചിരിക്കുന്നു (എബ്രാ. 13:15-16; ഫിലിപ്യ. 4:8;1 പത്രോ. 2:5) പാപങ്ങളുടെ പരിഹാരത്തിനായി യേശുക്രിസ്തു ഒരിക്കലായി നമുക്കുവേണ്ടി യാഗമായി തീര്ന്നു. അതുകൊണ്ട് പുതിയനിയമ വിശ്വാസികള് ഒരിക്കലും ആടിനേയോ മറ്റു മൃഗങ്ങളേയോ യാഗം കഴിക്കേണ്ടതില്ല, പകരം സ്തുതിയും സല്പ്രവൃത്തികളുമെന്ന യാഗം അര്പ്പിച്ചാല് മതിയാകും. പൂര്വ്വകാലങ്ങളില് സമാഗമന കൂടാരം മൂലമോ, പുരോഹിതന്മാര് മുഖേനയോ ആണ് ദൈവീക സമ്പര്ക്കം സാദ്ധ്യമായിരുന്നത്. എന്നാല് ഇന്ന് യേശുക്രിസ്തു മുഖാന്തിരം നമുക്ക് ദൈവത്തോടു എല്ലായ്പ്പോഴും അടുത്തുചെല്ലാം. പഴയനിയമ യാഗങ്ങളുടെ വിവിധ അര്ത്ഥതലങ്ങള് പുതിയനിയമത്തോടുളള ബന്ധത്തില് ഗ്രഹിക്കുവാന് കഴിയും. അവയില് ചിലത് കൊടുത്തിരിക്കുന്നു.

പഴയനിയമ യാഗങ്ങളില് നിന്നുളളസാധനപാഠങ്ങള്

1. വ്യക്തിപരമായ അഭിമുഖം
യാഗം അര്പ്പിക്കുന്നതിനുവേണ്ടി യാഗാര്പ്പകന് തന്നെ യാഗപീഠത്തിങ്കല് അടുത്തുവരണം. പകരക്കാരനെ അയയ്ക്കുവാന് പാടില്ല. വ്യക്തിപരമായി ദൈവസന്നിധിയില് അടുത്തുചെല്ലുവാനുളള ഭാഗ്യം ദൈവം നമുക്ക് തന്നിരിക്കുന്നു.
2. നന്ദിയുളള ഹൃദയം
മൃഗങ്ങളേയോ, ധാന്യങ്ങളോ ദൈവസന്നിധിയില് ഒരുവന് അര്പ്പിക്കുമ്പോള് തങ്ങള് അര്പ്പിക്കുന്നത് ദൈവത്തിന്റെ ദാനമാണെന്നു മനസ്സിലാക്കി ദൈവത്തിനു നന്ദി കരേറ്റണം. നമ്മുടെ ആത്മീക ഭൗതീക നന്മകളുടെ ഉറവിടം ദൈവമാണ്. ജീവന്റെ അപ്പമായ ദൈവത്തിലാണ് നമ്മുടെ നിലനില്പ്പ് നിലകൊളളുന്നത് (യോഹ. 15:7).
3. ത്യാഗപരമായ നല്കല്
ത്യാഗപരമായ കൊടുക്കല് ദൈവത്തോടുളള നന്ദിയുടെ സൂചകമാണ്. പല ക്രിസ്ത്യാനികളും കൊടുക്കുന്നവരാണ്. എന്നാല് എത്രപേര് നിസ്വാര്ത്ഥമായി നല്കുന്നുണ്ട്? പഴയനിയമത്തിലും പുതിയനിയമത്തിലും നിസ്വാര്ത്ഥ ദാതാക്കളെ നാം കാണുന്നുണ്ട്. മക്കദോന്യ സഭ ഇപ്രകാരമുളള ഒരു സഭയാണ് (2 കൊരി 8:1-4). ദരിദ്രയായ ഒരു വിധവ അവളുടെ ഉപജീവനം മുഴുവന് അര്പ്പിച്ചതായി ലൂക്കോ 21:2 ല് വായിക്കുന്നുണ്ട്. ഔദാര്യ മനസ്കരെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില് ബുദ്ധിമുട്ടു സഹിച്ചു വേല ചെയ്യുന്ന സുവിശേഷകരെ നമുക്ക് സഹായിക്കാം.
4. തികഞ്ഞ യാഗം
യാഗാര്പ്പകന് ഊനമില്ലാത്ത മൃഗങ്ങളെയാണ് അര്പ്പിക്കേണ്ടത് (ലേവ്യ. 1:3). ചെറുതോ, വലുതോ എന്നതല്ല പ്രശ്നം, മറിച്ചു യാഗവസ്തുവിന്റെ തികവാണ് പ്രാധാന്യം. ഏറ്റവും നല്ലതാണ് ദൈവത്തിന് അര്പ്പിക്കേണ്ടത്. എന്നാല് മിക്കവരും യാഗവസ്തുക്കളുടെ ഗുണത്തേക്കാള് എണ്ണത്തിനാണ് പ്രാധാന്യം കല്പ്പിക്കുന്നത്. ഇത് ഖേദകരമായ ഒരു വസ്തുതയാണ്.
5. വിലയേറിയ യാഗം
ചെറുപ്പമേറിയതും ഊനമില്ലാത്ത ആണ്മൃഗത്തെയാണ് യിസ്രായേല്യര് യാഗമായി അര്പ്പിക്കേണ്ടത്. പ്രത്യുത്പാദന പ്രക്രിയയില് പ്രധാന പങ്കുവഹിക്കുന്നു എന്ന കാരണത്താല് ആണ്മൃഗങ്ങള് പെണ്മൃഗങ്ങളെക്കാള് പ്രാധാന്യമര്ഹിക്കുന്നു. മാത്രവുമല്ല കായികശക്തിയും കൂടുതല് ആണ്മൃഗങ്ങള്ക്കാണുളളത്. ഏറ്റവും ശ്രേഷ്ഠമായ ധാന്യമാണ് ദൈവത്തിനായി അര്പ്പിക്കേണ്ടത്. ദാവീദ് അരവ്നായോടു പറഞ്ഞതുപോലെ ചെലവില്ലാതെ ഞാന് എന്റെ ദൈവമായ യഹോവെയ്ക്കു ഹോമയാഗം കഴിക്കയില്ല (2 ശമു. 24:24) എന്ന തീരുമാനം നാമും എടുക്കേണം. ചൈനയിലും പാകിസ്ഥാനിലുമുളള വിശ്വാസികള് വളരെ വിലകൊടുത്തു കര്ത്താവിനെ സ്നേഹിക്കുന്നവരാണ്.
6. വിശുദ്ധയാഗം
യാഗാര്പ്പകനും യാഗം അര്പ്പിക്കുന്ന വിധവും വിശുദ്ധമായിരിക്കണം. അത് ഭയഭക്തിയോടും അതീവ ശ്രദ്ധയോടും ചെയ്യപ്പെടേണ്ടതാണ്. പുരോഹിതനും യാഗാര്പ്പകനും ഒരുപോലെ ആചാരപരമായും ധാര്മ്മികമായും വിശുദ്ധരായിരിക്കേണം. ജനത്തെ ശരിയായ നിലയിലേക്ക് നടത്തുവാനും വീഴ്ചകള് ചൂണ്ടിക്കാണിക്കുവാനും വേണ്ടിയാണ്; മിഖാ, ആമോസ് മുതലായ പ്രവാചകരെ ദൈവം എഴുന്നേല്പിച്ചത്. ഇന്നത്തെ വിശ്വാസികളും പ്രസ്തുത പ്രവാചകന്മാരുടെ കാലത്തിലെ ജനങ്ങളെക്കാള് വിഭിന്നരല്ല. അസൂയയും പിണക്കവും കലഹവുമെല്ലാം ഇന്നത്തെ വിശ്വാസികളുടെ ഇടയിലും കാണുന്നുണ്ട്. അനുസരിക്കുന്നത് യാഗത്തേക്കാള് ( 1 ശമു. 15:22-23) നല്ലതാണെന്നു ദൈവാത്മാവു ബുദ്ധി ഉപദേശിക്കുന്നു.
7. തീയില് അര്പ്പിക്കപ്പെടുന്നു
യാഗവസ്തു മുഴുവനായും ദഹിക്കപ്പെടുന്നു (ലേവ്യ. 1:9). ഇത് പൂര്ണ്ണ സമര്പ്പണത്തെ സൂചിപ്പിക്കുന്നു. തീയില് അര്പ്പിക്കപ്പെടുന്ന വസ്തുക്കള് പൂര്ണ്ണമായും ചാരമാകുന്നതുപോലെ ഒരിയ്ക്കല് അര്പ്പിക്കപ്പെടുന്ന വസ്തു തിരികെ ലഭിക്കുന്നില്ല. യാഗത്തിന്റെ ഗ്രീക്കു പദമാണ് ഹോളോകാവുറ്റോമാ (വീഹീസമൗീോമ). അതിന്റെ ലത്തീന് രൂപമായ ഹോളോകാവുസ്റ്റം (വീഹീരമൗേൌാ) എന്നതിന്റെ അര്ത്ഥം പൂര്ണ്ണമായും ദഹിക്കുക എന്നാണ് (എഫേ. 5:2; എബ്ര. 10:5, മര്ക്കോ. 12:33). യാഗവസ്തുവില് നിന്ന് സൗരഭ്യവാസന ഉളവാകുന്നു, അത് തകര്ന്ന ഹൃദയത്തെ കാണിക്കുന്നു. താന്മൂലം ദൈവീക കൂട്ടായ്മയും ബന്ധവും ലഭ്യമാകുന്നു. നോഹയുടെ യാഗത്തിന്റെ സൗരഭ്യവാസന ദൈവം മണത്തു (ഉല്പ്പ. 8:21). നമ്മുടെ ജീവിതവും ആരാധനയും മുഖാന്തിരം ദൈവനാമം മഹത്വപ്പെടേണം. ജഡാഭിലാഷവും ജഡത്തിന്റെ പ്രവൃത്തികളും പൂര്ണ്ണമായും ദഹിക്കപ്പെടേണം. പകുതി വെന്ത യാഗവസ്തുക്കള് പൊതുവെ പ്രശ്നം സൃഷ്ടിക്കും. നമ്മുടെ ജീവിതം സൗരഭ്യവാസന പുറപ്പെടുവിക്കുമോയെന്നു പരിശോധിക്കാം.
8. പ്രശോഭിതമായ ഒരു സഭയെ ഉളവാക്കുന്നു.
യാഗവസ്തുവിന്റെ തല ശുദ്ധീകരിക്കുന്നില്ലെന്നുളളത് രസാവഹമായ ഒരു വസ്തുതയത്രേ. എന്നാല് ശരീരം മുഴുവനും ശുദ്ധീകരിക്കപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് സഭയുടെ തലയായ കര്ത്താവിനു ശുദ്ധീകരണം ആവശ്യമില്ല ദൈവവചനത്താലുളള കഴുകന് സഭയ്ക്ക് ആവശ്യമത്രേ. ശുദ്ധവും നിഷ്കളങ്കവുമായ സഭയെ ചേര്ക്കുവാനാണ് യേശു രണ്ടാമതായി വരുന്നത്. അതിനായി നാം ഒരുങ്ങിയിട്ടുണ്ടോ?

ഉപസംഹാരം
യാഗം കൂടാതെ ഒരു പഴയനിയമ കര്മ്മങ്ങളും പൂര്ണ്ണമാക്കുകയില്ല. ജനത്തെ ശുദ്ധീകരണത്തിലേക്കു നടത്തുവാന് ദൈവം വച്ചിട്ടുളള ഒരു പ്രക്രിയയത്രേ യാഗമെന്നുളളത്. എന്നാല് പില്ക്കാലത്ത് യാഗങ്ങള് കേവലം ഒരു ആചാരമായി മാറി. പഴയനിയമയാഗങ്ങള് എല്ലാം തന്നെ ക്രിസ്തുവിന്റെ ക്രൂശുമരണത്തെ കാണിക്കുന്നു. ഇത്തരുണത്തില് ചില ചോദ്യങ്ങള് നാം ചോദിക്കേണ്ടതുണ്ട്. എന്റെ ജീവിതം ജീവനുളളതും ദൈവത്തിന് സുഗ്രാഹ്യമായ യാഗമാണോ? ദൈവത്തിനുവേണ്ടി പൂര്ണ്ണമായും ചെലവായിപ്പോകുവാന് ഞാന് ഒരുക്കമാണോ? ആധുനിക മിഷന്റെ പിതാവായ വില്യം കേറിയുടെ ശവകുടീരത്തില് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”നിസ്സഹായനും അരിഷ്ടനുമായ കൃമി അവിടുത്തെ കരങ്ങളില് വിഴുന്നു” എത്ര അര്ത്ഥവത്തായ ഒരു പ്രസ്തവനയാണിത്. അത് ദൈവത്തിനു സുഗ്രാഹ്യമായ യാഗമത്രേ.

വിവര്ത്തനം : മാത്യു വി. എസ്.

MGM Ministries-Article Source: trumpetmagazine. com/read.aspx?lang=2&id=2&mid=123

(0)

Close