Home Articles Malayalam Articles മാന്യത കൈവിടാതിരിക്കൂ
0

മാന്യത കൈവിടാതിരിക്കൂ

1
0

ഷീലാ ദാസ്‌

ഒരു കാലത്ത്‌ സ്ത്രീകൾ അശക്തരാണെന്നും അബലകൾ ആണെന്നും ഒക്കെ പറഞ്ഞ്‌ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല,സ്ത്രീകൾക്ക്‌ സമൂഹത്തിൽ സ്ഥാനം ലഭിച്ചു എന്നു മാത്രമല്ല, എന്തും ചെയ്യാം എന്ന സ്ഥിതിയിലും എത്തി. വർഷങ്ങൾ മുൻപ്‌, പുരുഷന്മാരുടെ ചതിക്കുഴികളിൽ അകപ്പെട്ടിരുന്ന സ്ത്രീകൾ ആയിരുന്നു കൂടുതൽ എങ്കിൽ, ഇന്ന് സ്ത്രീകളുടെ ചതിയിൽ അകപ്പെടുന്ന സ്ത്രീകളേക്കാൾ, പുരുഷന്മാരുടെ എണ്ണം കൂടുതൽ ആണെന്നുള്ളത്‌ അതിശയോക്തി അല്ല. വിദേശജോലികൾ വാഗ്ദാനം ചെയ്യുന്ന വിസാ തട്ടിപ്പ്‌ മുതൽ വിവാഹവീരകൾ വരെ രംഗത്തെത്തി കഴിഞ്ഞു. ഇന്ന് പത്ര വാർത്തകളിൽ ഇത്‌ വാർത്തയല്ലാതായിരിക്കുന്നു. എന്നിട്ടും നാളത്തെ പത്രം കയ്യിൽ എടുക്കുമ്പോൾ, തട്ടിപ്പ്‌ നടത്തിയവർ ചിരിച്ചുകൊണ്ട്‌ നിൽക്കുന്ന ഫോട്ടോ നാം കാണുമ്പോൾ, നാം കബളിക്കപ്പെട്ടോ എന്ന് സംശയി ക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണു് സമൂഹത്തിൽ ഇന്നും ഒരേ അബദ്ധങ്ങൾ തന്നെ വീണ്ടും വീണ്ടും സംഭവിക്കുന്നത്‌? പണത്തിനു വേണ്ടിയുള്ള അമിതമായ ആഗ്രഹവും അതുണ്ടാക്കുവാൻ വേണ്ടി ഏതു മോശമായ വഴി തിരഞ്ഞെടുക്കുവാനും മടിയില്ലാത്ത മനുഷ്യന്റെ, സ്വഭാവവും കാരണങ്ങളിൽ പ്രധാനമാണു. അയൽ വാസിയുടെ വീട്ടിൽ എന്തുണ്ടോ അത്‌ എന്റെ വീട്ടിലും ഉണ്ടാകണമെന്ന ചിന്ത കൂടുതൽ ആകുമ്പോൾ അതിനു വേണ്ടി എത്ര മോശമായ പ്രവൃത്തി ചെയ്യാനും മടിക്കില്ല. ആഢ്ംബരത്തിനായി ലക്ഷങ്ങൾ കടം മേടിച്ചു കൂട്ടുവാനും ഇന്ന് മടിയില്ല. വില കൂടിയ വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും കണ്ടു് മോഹിച്ച്‌ മോഷണത്തിനായി തയ്യാറാകുന്നവരും കുറവല്ല. ഒരു കാലത്ത്‌ പുരുഷന്മാർ മാത്രം കയ്യടക്കി വെച്ചിരുന്ന ഈ മേഖലകൾ ഇന്ന് ചില സ്ത്രീകൾ തീറെഴുതി മേടിച്ചിരിക്കുന്നുവോ എന്ന് തോന്നത്തക്ക വിധത്തിൽ കാര്യങ്ങൾ നീങ്ങി.

ഇതൊന്നും ഇന്നത്തെ സ്ത്രീകളുടെ വീരപരാക്രമങ്ങൾ വർണ്ണിക്കാനല്ല എഴുതിയത്‌. മറിച്ച്‌, സ്ത്രീകളുടെ അധ:പതനത്തെ കാണിക്കാൻ ആണു്. വേദപുസ്തക അടിസ്ഥാനത്തിൽ, സ്ത്രീകൾ വിവേകമുള്ളവരും കുടുംബകാര്യങ്ങൾ നന്നായി നോക്കുന്നവരും പുത്രപ്രീയരും ഭർത്തൃപ്രീയരും സുബോധമുള്ളവരും വിരോധി കൾക്ക്‌ ഒരു തിന്മയും പറയാനില്ലാത്ത വിധത്തിൽ മാതൃകയുള്ളവരും വീട്ടുകാർക്ക്‌ വേണ്ടി നന്മ ചെയ്യുന്ന വളും കരുതൽ ഉള്ളവളും ഭർത്താവിന്റെ ഹൃദയം വിശ്വസിക്കത്തക്ക നിലയിൽ പ്രീതി സമ്പാദിച്ചവളും ആയിരിക്കണം എന്നത്രെ. എല്ലാ നല്ല സ്വഭാവങ്ങളും ഒരാളിൽ വിളങ്ങിയില്ലെങ്കിലും എല്ലാ മോശസ്വഭാവ ങ്ങളും ഒത്തുചേർന്ന് നമ്മിൽ വരാതിരിക്കാൻ ശ്രദ്ധിക്കുന്നത്‌ നല്ലതാണു്. വേദപുസ്തകത്തിലെ, മാതൃക യാക്കേണ്ട സ്ത്രീകളെ മാതൃകയാക്കിയാൽ, നാളെ നമ്മുടെ ജീവിതവും പലരും മാതൃകയാക്കും എന്നതിൽ സംശയമില്ല. നാമും നമ്മുടെ തലമുറകളും കുപ്രസിദ്ധരായി ലോകക്കാർ അപമാനിക്കുന്ന തിനേക്കാൾ, സുപ്രസിദ്ധരായി ദൈവത്തിനും മനുഷ്യർക്കും കൊള്ളാകുന്നവരായി, മാന്യരായി ജീവിക്കുവാൻ ദൈവം കൃപ തരട്ടെ.

MGM Ministries-Article Source: kraisthavaezhuthupura.com/articles/sheeladas/1459

(1)

Close